രാമായണത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം

രാമായണ മാസാചരണത്തിന്റെ ഭാഗമായി വെള്ളാറ്റഞ്ഞൂര്‍ പുരാണ കഥാ പരിചയ സമിതിയുടെ നേതൃത്വത്തില്‍ രാമായണത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. വെള്ളാറ്റഞ്ഞൂര്‍ എറക്കാട് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ‘രാമായണത്തില്‍ ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ട രംഗം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഉപന്യാസം തയ്യാറാക്കെണ്ടത്. മലയാളത്തിലോ അല്ലെങ്കില്‍ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. ഏതു ഭാഷ ഉപയോഗിച്ചാലും ഒറ്റ വിഭാഗത്തില്‍ മാത്രമെ മത്സരം നടത്തുകയുള്ളു. ഹൈന്ദവേതര വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശന ഫീസ് ഇല്ല. രചനകള്‍ സ്വീകരിക്കുന്ന അവസാന ദിവസം ആഗസ്റ്റ് 9 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497206277 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ADVERTISEMENT
Malaya Image 1

Post 3 Image