എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു

(പ്രതീകാത്മക ചിത്രം)

സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിര്‍ണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ മാര്‍ച്ച് 6-29 തീയതികളില്‍ നടക്കും. ഇതേ വിഭാഗത്തില്‍ രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 3 – 26 തീയ്യതികളിലും നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image