മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് മാന്തോപ്പ് പെരുന്നാള്‍ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. കമ്മറ്റിയുടെ പത്താം വാര്‍ഷികത്തിന്റെയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി അരി വിതരണത്തിന്റെയും, ചികിത്സ സഹായത്തിന്റെയും വിതരണോദ്ഘാടനം മരത്തംകോട് പള്ളി വികാരി ഫാ.സക്കറിയ കൊള്ളന്നൂര്‍ നിര്‍വ്വഹിച്ചു. മാന്തോപ്പ് പെരുന്നാള്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി.വി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എ.എഡ്‌വിന്‍ ജോസ്, ജോസ് മണ്ടുംപാല്‍, ജോണ്‍സന്‍ കൊച്ചു, ബേബി മേയ്ക്കാട്ടുകുളം, ഷൈന്‍, പ്രകാശന്‍, മനോജ് എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT