അഞ്ഞൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക ദേവാലയത്തില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ ഫാന്‍സി ഡ്രസ് മത്സരം നടത്തി

അഞ്ഞൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക ദേവാലയത്തില്‍ ജപമാല സമാപനത്തോടനുബന്ധിച്ച് കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ ഫാന്‍സി ഡ്രസ് മത്സരം നടത്തി. 5 വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. എല്‍.പി വിഭാഗത്തില്‍ ജുവല്‍ മരിയ വി.ജെ, യു.പി വിഭാഗത്തില്‍ അനുഗ്രഹ ജോഫോണ്‍, എച്ച്.എസ്- എച്ച്എസ്എസ് വിഭാഗത്തില്‍ അന്ന രാജു എന്നിവരും 18 മുതല്‍ 60 വയസുവരെയുള്ളവരുടെ മത്സരത്തില്‍ മരിയ വിന്‍സെന്റ്, 60 വയസിന് മുകളിലെ മത്സരത്തില്‍ സെലീന തോമസും ജേതാക്കളായി. ഇടവക വികാരി ഷോണ്‍സണ്‍ ആക്കമറ്റത്തില്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാദര്‍ ജോസഫ് താഴത്ത് മുഖ്യാതിഥിയായി. അഞ്ജലി, ദീപ മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image