കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് ചൊവ്വന്നൂര്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും വിമുക്തഭട കുടുംബസംഗമവും സംഘടിപ്പിച്ചു. കുന്നംകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ്, വേള്‍ഡ് റെക്കോഡ് ഗിന്നസ് വിന്നേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. സംഘടന ചൊവ്വന്നൂര്‍ ബ്ലോക് പ്രസിഡന്റ് എം.കെ.കുഞ്ഞവറു അധ്യക്ഷത വഹിച്ച യോഗത്തിനു വൈസ് പ്രസിഡന്റ് എ.സി.രാമു സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.എസ്.എല്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് അശോക് കുമാര്‍, തൃശൂര്‍ ജില്ലാ മഹിളാവിംഗ് പ്രസിഡന്റ് ശോഭന വിദ്യാസാഗര്‍, എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സെക്രട്ടറി കെ.എം.നന്ദകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും സംഘടന ട്രഷറര്‍ എം.ഒ. ഫിലിപ്പോസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായി. കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്കി.