തൃശ്ശൂര്‍ അതിരൂപത സീനിയര്‍ സിഎല്‍സി സംഘടിപ്പിക്കുന്ന കുടുംബ പ്രതിഷ്ഠ പ്രയാണത്തിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍
സ്വീകരണം നല്‍കി. സീനിയര്‍ സിഎല്‍സി സംഘടനയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിന് ഇടവക വികാരി ഫാ ഫ്രാന്‍സിസ് ആളൂര്‍, സഹ വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മറ്റം യൂണിറ്റ് ഭാരവാഹികളായ പി.ടി. സേവി, ഇ.ജെ.ജോബി, സി.ഡി.ഷിന്റോ, അതിരൂപത ഭാരവാഹികളായ ഡാനി ചിറമ്മല്‍, മുണ്ടൂര്‍ യൂണിറ്റ് പ്രസിഡണ്ട് ടി.ജെ. ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റം ഇടവകയിലെ ജൂനിയര്‍ യൂത്ത് സിഎല്‍സി അംഗങ്ങള്‍ തിരുകുടുംബ പ്രതിഷ്ഠ പ്രയാണത്തിന്റെ ഭാഗമായി. തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശീര്‍വദിച്ച തിരുകുടുംബ പ്രതിഷ്ഠ പ്രയാണം തൃശ്ശൂര്‍ അതിരൂപതയിലെ അമ്പതോളം ഇടവകകളില്‍ പ്രയാണം നടത്തും.



