തയ്യൂര്‍ പോസ്റ്റ് ഓഫീസില്‍ 41 വര്‍ഷം പ്രവര്‍ത്തനത്തിനുശേഷം ജി.ഡി.എസ് പോസ്റ്റ് മേനായി വിരമിച്ച ബാലകൃഷ്ണന് പോസ്റ്റല്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പോസ്റ്റ് മാസ്റ്റര്‍ പി.രഘുനാഥ് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്.രമേഷ് അധ്യക്ഷനായി. മെയില്‍ ഓവര്‍സീയര്‍ ജയിന്‍ ലാല്‍, പോസ്റ്റ് മേന്‍ എന്‍.ധന്യ ,അമ്പുജാക്ഷന്‍, ശ്രീകുമാര്‍, മഹിമ, നിഷ തുടങ്ങിയവര്‍ സംസാരിച്ചു.