വെള്ളറക്കാട് ഇടവകയിലെ മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം കൊഴുക്കുള്ളി ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. നവീന്‍ മുരിങ്ങാത്തേരിക്ക് യാത്രയയപ്പ് നല്‍കി. എന്‍.വി.ആന്റണി മാസ്റ്റര്‍, റീബാ ബാബു, ബ്രദര്‍ ബിജോയ്, സിസ്റ്റര്‍ ഭവ്യ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കൈക്കാരന്മാരായ പി.പി.ജോസ്, എന്‍.പി.സേവി, എന്‍.ജെ.ജെമി, പി.ബി. ലൈജോ എന്നിവര്‍ നേതൃത്വം നല്‍കി.