ചാലിശേരിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. ചാലിശേരി അങ്ങാടി പതിമൂന്നാം വാര്‍ഡ് നായനാര്‍ റോഡില്‍ വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. കുമരനെല്ലൂര്‍ കൊടകടവത്ത് വീട്ടില്‍ 71 വയസ്സുള്ള മണിയ്ക്കാണ് കുത്തേറ്റത്. ദേഹമാകെ തേനീച്ച പൊതിഞ്ഞ മണി പാടത്ത് നിന്ന് നിലവിളിച്ച് റോഡിലെത്തി തളര്‍ന്ന് വീഴുകയായിരുന്നു. റോഡില്‍ പണിയെടുക്കുന്ന പതിമൂന്നാം വാര്‍ഡിലെ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ ധീരമായ ഇടപെടലിലാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. സ്ഥല ഉടമയെത്തി മണിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മണി അപകടനില തരണം ചെയ്തു.