കാട്ടകാമ്പാല്‍ മേഖലയിലെ കോള്‍പടവുകളില്‍ പുഞ്ച കൃഷിക്ക് തുടക്കമായി. പെരുന്തിരുത്തി കരിയാപ്പാടം യൂണിയന് കോള്‍പടവില്‍ നടന്ന നടീല്‍ ഉത്സവത്തോടെയാണ് ഈ വര്‍ഷത്തെ പുഞ്ച കൃഷി ആരംഭിച്ചത്. നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ കൃഷി ഓഫീസര്‍ അനൂപ് വിജയന് നിര്‍വഹിച്ചു. കോള്‍പടവ് പ്രസിഡന്റ് കെ എം റസാക്ക് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ അബ്ദുള്‍ മജീദ്, കൃഷി അസിസ്റ്റന്റ് സന്ദീപ്, പടവ് സെക്രട്ടറി എന്‍.എ സുലൈമാന്‍, വിവിധ കോള്‍ പടവ് കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 50 ഏക്കറോളം വരുന്ന കോള്‍പ്പടവില്‍ സര്‍ക്കാരില്‍ നിന്നും സൗജന്യമായി ലഭിച്ച 140 ദിവസം മുപ്പുള്ള ഉമ വിത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. കീടബാധയോ, കാലാവസ്ഥ വ്യതിയാനമോ സംഭവിച്ചില്ലെങ്കില്‍ മികച്ച വിളവ് ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കര്‍ഷകര്‍.