കുണ്ടന്നൂരിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. എബ്രഹാം കൂള എന്നയാളുടെ ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിലെ വിളകളെല്ലാം നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മലയണ്ണാന്‍, പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങള്‍ കൂട്ടമായെത്തിയാണ് കൃഷി നശിപ്പിക്കുന്നത്. തേങ്ങകള്‍ ചുരണ്ടിപൊളിച്ച് താഴെക്ക് വലിച്ചിട്ടും കിഴങ്ങുവര്‍ഗങ്ങള്‍ കുത്തിമറിച്ചിട്ടുമാണ് നശിപ്പിക്കുന്നത്. ഇതുമൂലം ഒരു കൃഷിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വന്യജീവി ശല്യം പരിഹരിക്കാന്‍ വേണ്ട നപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ADVERTISEMENT