പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പഴയ പള്ളിയില്‍ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ കൂദാശയും പെരുന്നാള്‍ കൊടിയേറ്റവും നടന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന കുരിശിങ്കല്‍ ധൂമ പ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെ കൂദാശ നടത്തി. ഇടവക വികാരി ഫാദര്‍ ജോണ്‍ പുലിക്കോട്ടില്‍, സഹവികാരി ഫാദര്‍ ബഹനാന്‍ കെ നിക്‌സണ്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്ത നവംബര്‍ 13, 14 തീയതികളിലായി നടക്കുന്ന പഴയ പള്ളിയുടെ സ്ഥാപക പെരുന്നാളിന്റെയും, പരിശുദ്ധ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മപെരുന്നാളിന്റെയും കൊടിയേറ്റം നടത്തി.
ADVERTISEMENT