27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ഭിന്നശേഷി കലാമേള സര്‍ഗോത്സവം സംഘടിപ്പിച്ചു

ഭിന്നശേഷി കലാമേള സര്‍ഗോത്സവം സംഘടിപ്പിച്ചു

42

ഗുരുവായൂര്‍ നഗരസഭ 2024-25 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷി കലാമേള സര്‍ഗോത്സവം സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ സിനിമ താരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസിന്റെ അധ്യക്ഷതയില്‍ ഐ.സി.ഡി.എസ്്. സൂപ്പര്‍വൈസര്‍ ഷീജ പദ്ധതി വിശദീകരണം നടത്തി. ഷെജീന ഗുരുവായൂരിന്റെ കവിത സമാഹാരമായ ‘ചിറകൊച്ചകള്‍’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.എം.ഷഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, സായിനാഥന്‍, കൗണ്‍സിലര്‍ കെ.പി.ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സര പരിപാടികളില്‍ വിജയിച്ച ഭിന്നശേഷി കുട്ടികള്‍ക്കായി സമ്മാനവിതരണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് സ്വാഗതവും, സെക്രട്ടറി എച്ച്. അഭിലാഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
error: Content is protected !!