29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur പുന്നൂക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം വര്‍ണാഭമായി

പുന്നൂക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം വര്‍ണാഭമായി

40

പുന്നൂക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം വര്‍ണാഭമായി. രാവിലെ മുതല്‍ വേല മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നു. വിവിധ ആഘോഷ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ വാദ്യമേളങ്ങളോടും തെയ്യം, തിറ, കരിങ്കാളി, മൂക്കന്‍ചാത്തന്‍, കാവടി, പ്രാചീന കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടിയാണ് വേല മഹോത്സവം ക്ഷേത്രത്തില്‍ എത്തിയത്. പൂജകള്‍ക്ക് ക്ഷേത്രം ശാന്തി പെരുമ്പുള്ളിമന സജിത്ത് ചങ്ങരംകുളം നേതൃത്വം നല്‍കി. ക്ഷേത്രം പ്രസിഡന്റ് നിഷാദ് കരുമത്തില്‍, സെക്രട്ടറി അശോകന്‍ വെള്ളാമാക്കല്‍. രവി പൊന്നമ്പത്ത്. ജിഷ്ണു ചെറുവത്താട്ടയില്‍, സുമിത്ത് വെള്ളമാക്കല്‍, വിഷ്ണു ചെറുവത്താട്ടയില്‍, നിഖില്‍ വെള്ളമാക്കല്‍, വിനു പ്രാരത്ത് , ധര്‍മ്മന്‍ കൊട്ടപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!