24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam വടക്കേക്കാട് ഐ.സി.എ സ്‌കൂളില്‍ മോണ്ടിസോറി എക്‌സിബിഷന്‍ നടത്തി

വടക്കേക്കാട് ഐ.സി.എ സ്‌കൂളില്‍ മോണ്ടിസോറി എക്‌സിബിഷന്‍ നടത്തി

48

വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മോണ്ടിസോറി എക്‌സിബിഷന്‍ എക്‌സോട്ടിക്ക ടുകെ ട്വിന്റി ഫൈവ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷന്‍ ഐസിഎ മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കോട്ടയില്‍ കുഞ്ഞുമോന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എ.സി.പി.-ബിജു കെ.എം. മുഖ്യാതിഥിയായി. വടക്കേക്കാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ സതീഷ് കെ, മാനേജ്‌മെന്റ് അംഗങ്ങളായ ഷാഫി, ജാഫര്‍ സാദിഖ്, കുഞ്ഞുമൊയ്തു തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!