കലാമേളയ്ക്കിടെ തല്ലുമാലയുടെ അലയൊലികളും. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വേദികള്‍ക്ക് സമീപം പലയിടത്തും തര്‍ക്കങ്ങളും,
സംഘട്ടനങ്ങളും ഉണ്ടായി. മത്സരാര്‍ത്ഥികള്‍ക്കൊപ്പം വരുന്നവരാണ് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് തുടക്കമിടുന്നത്. പിന്നീടത് കൂട്ടയടിയില്‍ അവസാനിക്കുന്നതാണ് പതിവ്. സ്‌കൂള്‍ ഗ്രൗണ്ടിലും, വേദികള്‍ക്കരികെയും ബുധനാഴ്ച സംഘര്‍ഷമുണ്ടായി. ഇതോടെ പോലീസിനും, സംഘാടകസമിതിയ്ക്കും പിടിപ്പത് പണിയായി. അവസരോചിതമായ ഇടപെടലില്‍ പോലീസും, അധ്യാപകരും ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു.
ADVERTISEMENT