ഉപജില്ല കലാമേളയ്ക്ക് തൊട്ടുപിറകെ തൃശ്ശൂര്‍ ജില്ലാ കലോത്സവത്തിനൊരുങ്ങി കുന്നംകുളം

ഉപജില്ല കലാമേളയ്ക്ക് തൊട്ടുപിന്നാലെ തൃശ്ശൂര്‍ റവന്യൂ ജില്ല കലോത്സവത്തിനും കുന്നംകുളം ആതിഥേയത്വം വഹിക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. 12 ഉപജില്ലകളിലെ കലോത്സവ വിജയികളാണ് നാലു ദിവസങ്ങളിലായി നടക്കുന്ന ജില്ലാതല മത്സരങ്ങളില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ഡിസംബര്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളിലായി നഗരത്തിലെ 18 വേദികളിലായാണ് മത്സരം. ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബഥനി സെയ്ന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, ചിറളം ബഥനി കോണ്‍വെന്റ് ഗേള്‍സ് സ്‌കൂള്‍, ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍, നഗരസഭാ ടൗണ്‍ഹാള്‍, വൈ.എം.സി.എ. ഹാള്‍, ടൗണ്‍ഹാള്‍ തുടങ്ങിയ ഇടങ്ങളിലായാണ് വേദികള്‍ ഒരുക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image