ഗുരുവായൂര്‍ മുനിസിപ്പാലിറ്റി മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ചാവക്കാട് ഉപജില്ല കലോത്സവ നഗരിയില്‍ ഫോട്ടോ പോയിന്റ് ഒരുക്കി. ആരോഗ്യവകുപ്പിന്റെ സ്വച്ച് സുര്‍വേക്ഷന്‍ പദ്ധതിയുടെ ഭാഗമായി വിവിധ പ്രചാരണ പരിപാടികളാണ് നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായാണ് കലോത്സവ നഗരയില്‍ ഫോട്ടോ പോയിന്റ് ഒരുക്കിയത്. ബുധനാഴ്ച കാലത്ത് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ എം ഷഫീര്‍, ബിന്ദു അജിത്കുമാര്‍, സായിനാഥന്‍ മാസ്റ്റര്‍, എ ഇ ഒ പി എം ജയശ്രീ, സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, പ്രിന്‍സിപ്പലും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ ടിഎം ലത, ആരോഗ്യ സെക്ടര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ഹരിദാസ്, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT