24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam കുന്നംകുളം മലങ്കര ആശുപത്രിയില്‍ സി.ഒ.പി.ഡി ദിനാചരണം നടത്തി

കുന്നംകുളം മലങ്കര ആശുപത്രിയില്‍ സി.ഒ.പി.ഡി ദിനാചരണം നടത്തി

57

മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ലോക ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി രോഗ ദിനചാരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി നടത്തി. ആശുപത്രി സെക്രട്ടറി കെ.പി. സേക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി ട്രഷറര്‍ മോണ്‍സി അബ്രഹാം, സൂപ്രണ്ട് ഡോ. മോഹന്‍ തോമസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാബു മാത്യൂസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.എസ്. ഡിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു. പള്‍മണോളജി വിഭാഗം മേധാവി ഡോ. അഖില്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജസ്ല ടി എച്ച്, ഡോ. സതീഷ്, ഡോ. ജിബിന്‍ ജെയിംസ്, ഡോ. നിവേദ്യ എന്നിവര്‍ ബോധവത്കരണ ക്ലാസ്സെടുത്തു. നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!