അക്കിക്കാവ് മാര്‍ ഒസ്താതിയോസ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ 2024-26 വര്‍ഷത്തെ എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനവും ഓറിയന്റേഷന്‍ പ്രോഗ്രാമും നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി ഐ അധ്യക്ഷത വഹിച്ച യോഗം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉത്ഘാടനം നിര്‍വഹിച്ചു. കോളേജ് മാനേജര്‍ അഡ്വ. ചാക്കോ ജോര്‍ജ് പനക്കല്‍, കടവല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍മാന്‍ ജയന്‍ പൂളക്കല്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ, കോളേജ് അധ്യാപകരായ ഡോ. ബിനോജ് വി സി, നിഖില്‍ ബാബു, എന്‍ എസ് എസ് വോളന്റീര്‍ സെക്രെട്ടറിമാരായ മുഹമ്മദ് നസീബ്, നാസിമ, ഐശ്വര്യ വി വി. തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന ഓറിയന്റ്‌റ്റേഷന്‍ ക്ലാസ്സില്‍ എന്‍ എസ് എസ് കോളേജ് പ്രോഗ്രാം ഓഫീസര്‍ രാജി ടി കെ ആമുഖ പ്രഭാഷണം നടത്തി. കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളേജ് അധ്യാപിക ഡോ സോണി ടി എല്‍ ക്ലാസ് നയിച്ചു.
അക്കിക്കാവ് മാര്‍ ഒസ്താതിയോസ് കോളേജില്‍ എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം നടന്നു
ADVERTISEMENT