29.6 C
Kunnamkulam
Friday, October 9, 2026
Home Bureaus Kunnamkulam ‘നിര്‍മ്മലം പുതുയുഗ കേരളം’ ക്യാമ്പയിന് കുന്നംകുളത്ത് തുടക്കം

‘നിര്‍മ്മലം പുതുയുഗ കേരളം’ ക്യാമ്പയിന് കുന്നംകുളത്ത് തുടക്കം

13

മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭ സംഘടിപ്പിക്കുന്ന ‘നിര്‍മ്മലം പുതുയുഗ കേരളം’ നഗരസഭാ തല ക്യാമ്പയിന്റെ ഉദ്ഘാടനവും ശുചിത്വ മിഷന്‍ അര്‍ബന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗേള്‍സ് ഹൈസ്‌കൂള്‍ ടോയ്ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ തലത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവരെ ആദരിക്കുകയും ചെയ്തു. കുന്നംകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ കേന്ദ്രാവിഷ്‌കൃത ഫണ്ടില്‍ നിന്നുള്ള 23,40,000 രൂപയും 4,79,400 രൂപയുടെ മെയിന്റനന്‍സ് ഫണ്ടും ഉള്‍പ്പെടെ ആകെ 28,19,400 (മൊത്തം 28.2 ലക്ഷം) രൂപ ചെലവഴിച്ചാണ് സ്‌കൂളിലെ പുതിയ ടോയ്ലറ്റ് ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങിന്റെ ഭാഗമായി ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിനില്‍ നഗരസഭാ തല മത്സര വിജയികളെ ആദരിക്കുകയും ചെയ്തു. കൂടാതെ സ്‌കൂള്‍ കുട്ടികള്‍ മാലിന്യമുക്ത കേരള സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവതരിപ്പിച്ച ബോധവല്‍ക്കരണ സ്‌കിറ്റും പരിപാടിക്ക് മാറ്റുകൂട്ടി.വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍, വിദ്യാഭ്യാസ-കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു, നഗരസഭാ കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേന്‍, സോണി ഷാജി, മറ്റു കൌണ്‍സിലര്‍മാര്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാം വി.ബി, ഹെഡ്മിസ്ട്രസ് കെ.കെ മഞ്ജുള, പി.ടി.എ പ്രസിഡന്റ് ഇ.എന്‍. ശ്രീകാന്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് നന്ദിയും മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ മനാജ് മുഹമ്മദ് സാങ്കേതിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ADVERTISEMENT
error: Content is protected !!