കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഫിലിം ക്ലബ്ബ് രൂപീകരിച്ചു. പ്രശസ്ത ഫിലിം ഡയറക്ടറും 2006 ലെ ദേശീയ അവാര്‍ഡ് ജേതാവുമായ പ്രിയനന്ദനന്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.സി.എല്‍ ജോഷി, ഫിലിം ക്ലബ് കോര്‍ഡിനേറ്റര്‍ കെ.പി രുഗ്മ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അര്‍ണോള്‍ഡ് സ്റ്റാലിന്‍ എം ശലമോന്‍, അലീന സണ്ണി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ക്ലബ്ബ് രൂപീകരണവുമായി ബന്ധപ്പെട്ട് കുന്നംകുളം ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് നടന്നു. സെക്രട്ടറി ആനന്ദ്, എക്‌സിക്യൂട്ടിവ് മെമ്പര്‍ അര്‍ഷാദ് കെ റഹീം, എക്‌സിക്യൂട്ടീവ് മെമ്പര്‍ വസന്ത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ADVERTISEMENT