നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റര്‍ ‘നമ്മളോണം 2024’ എന്ന പേരില്‍ ഓണഘോഷം സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18 ലെ വനാസ ഇസ്തിറാഹയില്‍ ആണ് പരിപാടികള്‍ അരങ്ങേറിയത്. എഴുത്തുകാരനും കവിയുമായ എം. ഫൈസല്‍ ഗുരുവായൂര്‍ സാസംകാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാഹിദ് അറക്കല്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥി ആയിരുന്നു. റിയാദ് ഇന്ത്യന്‍ എംബസി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം വെല്‍ഫെയര്‍ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ ചാവക്കാട്, ജില്ലാ കൂട്ടായ്മ പ്രതിനിധികള്‍, മറ്റു ജില്ലാ കൂട്ടായ്മ പ്രധിനിധികള്‍, മീഡിയ പ്രവര്‍ത്തകര്‍, റിയാദിലെ ചാവക്കാട് നിവാസികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാകായിക പരിപാടികളും സദ്യയും ഉണ്ടായിരുന്നു.
ADVERTISEMENT