പന്തളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈമിശാരണ്യം വേദിക് ഫൗണ്ടേഷന്‍ പുണ്യശ്രീ പുരസ്‌കാരം മരംത്തംകോട് അമ്പലം പള്ളി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം രക്ഷാധികാരിയും പൂജാരിയുമായ ശ്രീലാല്‍ ശാന്തിക്ക് സമര്‍പ്പിച്ചു. ആദ്ധ്യാത്മീക, ജീവകാരുണ്യ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ നടത്തിയ സംഭാവനകളാണ് ശ്രീലാല്‍ ശാന്തിയെ പൂരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ സമാപന ചടങ്ങില്‍ വെച്ച് ഫൗണ്ടേഷന്‍ രക്ഷാധികാരി പന്തളം വലിയകോയിക്കല്‍ മകം തിരുനാള്‍ കേരള വര്‍മ്മ മഹാരാജ പുരസ്‌കാര സമര്‍പ്പണം നടത്തി. നൈമിശാരണ്യം പ്രസിഡണ്ട് ഓലയില്‍ ജി. ബാബു, ജനറല്‍ സെക്രട്ടറി ബിനോജ് ഭരത, തന്ത്രി അശ്വനീ ദേവന്‍, ചലചിത്ര താരം സോഫി ആന്റണി, സത്യന്‍ ശാന്തി, വിനു മാഹോദയ ഡോക്ടര്‍ വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ADVERTISEMENT