ഗുരുവായൂര്‍ എല്‍ എഫ് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തി

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ മള്‍ട്ടീമീഡിയാ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. സൂക്ഷ്മദര്‍ശിനി, നോണ്‍സെന്‍സ് എന്നി സിനിമകളുടെ സംവിധായകന്‍ എം.സി. ജിതിന്‍ ഉദ്ഘാടനം ചെയ്തു. മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്‌മെന്‍് നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് എം.സി. ജിതിന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ:സിസ്റ്റര്‍ ജെ.ബിന്‍സി, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സിസ്റ്റര്‍ ജിന്‍സ കെ.ജോയ്, പ്രൊഫസര്‍മാരായ ജിത്തു ജോര്‍ജ്, വി.ജെ.നിധീഷ, ഡോ: ശില്പ ആനന്ദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT