30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam വെടിക്കെട്ട് പ്രേമികള്‍ക്ക് സുസ്വാഗതം, നാളെ രാത്രി എട്ടരയ്ക്ക് കാവിലക്കാടിന്റെ മാനത്ത് കരിമരുന്നിന്റെ വിസ്മയം നിറയും

വെടിക്കെട്ട് പ്രേമികള്‍ക്ക് സുസ്വാഗതം, നാളെ രാത്രി എട്ടരയ്ക്ക് കാവിലക്കാടിന്റെ മാനത്ത് കരിമരുന്നിന്റെ വിസ്മയം നിറയും

352

തടസ്സങ്ങള്‍ വഴിമാറി…വര്‍ഷങ്ങള്‍ക്ക് ശേഷം കുന്നംകുളം മേഖലയില്‍ വെടിക്കെട്ടിന് അനുമതി. കരിമരുന്ന്പ്രയോഗത്തില്‍ ഒരു കാലത്ത് പ്രസിദ്ധമായിരുന്ന കാവിലക്കാട് പൂരത്തിലാണ് 10 വര്‍ഷത്തിന് ശേഷം ഇക്കുറി വെടിക്കെട്ട് ഉണ്ടാവുക. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് നിയമവിധേയമായ അനുമതി ലഭിച്ചതോടെ കരിമ്പനത്തറ കമ്മറ്റിയുടെ നേതൃത്വത്തില്‍ അതിഗംഭീരമായ വെടിക്കെട്ടിനാണ് കാവിലക്കാട് പാടം നാളെ സാക്ഷിയാവുക. രാത്രി എട്ടരയ്ക്കാണ് കരിമരുന്ന് വിസ്മയം നടക്കുക. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തില്‍ നാളെ രാവിലെ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് ദേവസ്വം പൂരം ഉള്‍പ്പെടെ പ്രാദേശിക പൂരങ്ങള്‍ എഴുന്നള്ളിക്കും.കൊമ്പന്‍ പാക്കത്ത് ശ്രീക്കുട്ടന്‍ ഭഗവതിയുടെ തിടമ്പേറ്റും. വൈകിട്ട് 5 30ന് ദേശപ്പൂരങ്ങളുടെ ക്ഷേത്രപ്രദക്ഷിണം ആരംഭിക്കും.7.15ന് പൂരങ്ങള്‍ ക്ഷേത്രത്തില്‍ കൂട്ടിയെഴുന്നള്ളിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പുതുപ്പള്ളി സാധു ,തിരുവാണിക്കാവ് രാജഗോപാല്‍,തിരുവമ്പാടി ചന്ദ്രശേഖരന്‍, പാമ്പാടി രാജന്‍, അക്കികാവ് കാര്‍ത്തികേയന്‍ തുടങ്ങി 20 കൊമ്പന്മാര്‍ കൂട്ടിഎഴുന്നുള്ളിപ്പില്‍ അണിനിരക്കും. പൂരത്തിന് ക്ഷേത്രം ഭാരവാഹികളായ കെ.ആര്‍ അനൂപ്, സി എം അനില്‍കുമാര്‍, സി.പി മനോഹരന്‍ , സീ യു ഷനില്‍, ടി. സി സജീവ് , ജിഷ്ണു പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!