എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് നിര്‍മ്മാണ മത്സരം നടത്തി

എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളില്‍ നടത്തിയ ഫസ്റ്റ് എയ്ഡ് ബോക്‌സ് നിര്‍മ്മാണ മത്സരം, വൈസ് പ്രിന്‍സിപ്പാള്‍ ജോഷി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എസ് ആര്‍ ജി കണ്‍വീനര്‍ മിനി പീറ്റര്‍, സ്റ്റാഫ് സെക്രട്ടറി ഷീജ ആഗസ്റ്റ്യന്‍, സാന്റി ഡേവിഡ്, ജ്യോത്സ്‌ന എ.ടി , സിറാജുദ്ധീന്‍ മാസ്റ്റര്‍, ടിന്റു ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ നിര്‍മിച്ച ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍ സ്‌കൂളിലേക്ക് കൈമാറി. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെ പറ്റി ബോധവല്‍ക്കരണ ക്ലാസും നടന്നു.

ADVERTISEMENT