26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Chavakkad കേന്ദ്ര ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

83

കേരളത്തേയും സ്ത്രീ സമൂഹത്തെയും അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവത്ര, മണത്തല, ചാവക്കാട് ഈസ്റ്റ് മേഖലാ കമ്മിറ്റികള്‍ സംയുക്തമായി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ വെച്ചു നടന്ന പരിപാടി ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹിള അസോസിയേഷന്‍ തിരുവത്ര മേഖല സെക്രട്ടറി പ്രസന്ന രണദിവെ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണും അസോസിയേഷന്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗവുമായ ഷീജ പ്രശാന്ത് അഭിവാദ്യം ചെയ്തു സംസാരിച്ചു. അംഗങ്ങളായ എം.ബി രാജലക്ഷ്മി, മഞ്ജുഷ സുരേഷ്, പ്രിയ മനോഹരന്‍
തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!