മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

എരുമപ്പെട്ടി പഞ്ചായത്ത് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 23 കര്‍ഷകര്‍ക്കായി 12,750 മത്സ്യ കുഞ്ഞുങ്ങളെയാണ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കൊടുമ്പില്‍ മുരളി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍മാരായ എം.കെ. ജോസ്, എന്‍.പി.അജയന്‍, മേഗി അലോഷ്യസ്, ഫിഷറീസ് കോഡിനേറ്റര്‍ പി.ബി.സുമ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT