ഫിഷറീസ് വകുപ്പും പുന്നയൂര്‍കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പടുത കുളത്തിലെ വരാല്‍ മത്സ്യകൃഷി പുന്നയൂര്‍കുളം ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ഉപ്പുങ്ങല്‍ അബ്ദുള്‍ സത്താറിന്റെ വീട്ടുമുറ്റത്തേ പടുതക്കുളത്തിലാണ് മത്സ്യകുഞ്ഞുങ്ങളെ ഇറക്കിയത്. 2സെന്റ് പടുതകുളത്തില്‍ 1000 വരാല്‍ മത്സ്യവിത്താണ് നിക്ഷേപിച്ചത്. മത്സ്യവിത്തിനു 70ശതമാനം സബ്സിടിയും മത്സ്യതീറ്റക് 40ശതമാനം സബ്സിടഡിയുമാണ് നല്‍കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാറിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ജാസ്മീന്‍ ഷഹീര്‍ ഉത്ഘാടനം ചെയ്തു. ഫിഷറീസ് പ്രൊമോട്ടര്‍ ഗീതു മോള്‍ , അഷറഫ്, കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.