പതാകദിനം ആചരിച്ചു

സി.പി.ഐ.എം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എന്‍ ശ്രീധരന്റെ ചരമദിനമായ ഫെബ്രുവരി – 17ന് പന്നിത്തടം സെന്ററില്‍ നടന്ന പരിപാടിയില്‍ സി.പി.ഐ എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് പതാക ഉയര്‍ത്തി. സി.പി.ഐ എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി അംഗം വി. ശങ്കരനാരായണന്‍, സി.പി.ഐ എം പന്നിത്തടം ബ്രാഞ്ച് സെക്രട്ടറി മുജീബ് റഹ്‌മാന്‍, വര്‍ഗ്ഗ ബഹുജന സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT