30.4 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടി കയറി

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടി കയറി

122

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ അന്തോണീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാളിനു കൊടി കയറി. ഇടവക വികാരി ഫാദര്‍ സെബി ചിറ്റാട്ടുകര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൈക്കാരന്മാരായ ആന്റോ എല്‍ പുത്തൂര്‍, ജിഷോ എസ് പുത്തൂര്‍, ബാബു ആന്റണി ചിരിയങ്കണ്ടത്, കണ്‍വീനര്‍ സാന്റോ പീറ്റര്‍, വി.പി ജോളി എന്നിവര്‍ നേതൃത്വം നല്‍കി. ജൂണ്‍ 13 വെള്ളിയാഴ്ചയാണ് ഊട്ടുതിരുനാള്‍ ആഘോഷിക്കുന്നത്. വൈകീട്ട് ആറിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ലദീഞ്, നൊവേന, പ്രദക്ഷിണം, വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്നാണ് ഊട്ടുസദ്യ.

ADVERTISEMENT
error: Content is protected !!