പഴഞ്ഞി സെന്റ്മേരിസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഓഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കുന്ന 15 നോമ്പിനും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും കൊടിയേറി. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുന്നംകുളം ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ കൊടിയേറ്റം നടത്തി. ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക് , സഹവികാരി ആന്റണി പൗലോസ് എന്നിവര്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പള്ളി ട്രസ്റ്റി സാംസണ് പുലിക്കോട്ടില്‍, സെക്രട്ടറി ജയ്സണ്‍ ചീരന്‍ എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്കി.