ചിറനെല്ലൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് കൊടിയേറി. ഡിസംബര്‍ 28,29, 30 തിയതികളിലായി വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ആഘോഷിക്കുന്നത്. രാവിലെ ദിവ്യബലി ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം വികാരി ഫാ.മനോജ് താണിക്കല്‍ തിരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നിര്‍വ്വഹിച്ചു. കൊടിയേറ്റം മുതല്‍ തിരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ തിരുകര്‍മ്മങ്ങളുടെ ഭാഗമായി വൈകീട്ട് 6 മണിക്ക് ദിവ്യബലി നടക്കും.
27-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് ഫാ.ഷിന്റോ പാറയില്‍ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം സ്പെഷ്യല്‍ തഹസില്‍ദാര്‍ വി.കെ. ബാബു ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ഞായറാഴ്ച്ച രാവിലെ 7ന് ഫാ. ജെയ്സന് കൂനംപ്ലാക്കല്‍ കാര്‍മ്മികനായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം അമ്പ്, വള വെഞ്ചരിപ്പ് എന്നിവ വീടുകളിലേക്ക് എഴുന്നെള്ളിക്കും. വൈകീട്ട് 6 ന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം പ്രസുദേന്തി വാഴ്ച്ചയും, വിശുദ്ധരുടെ രൂപം എഴുന്നെള്ളിപ്പും നടക്കും രാത്രി അമ്പ് സമാപനത്തിന് ശേഷം മെഗാ ബാന്റ് മേളം അരങ്ങേറും തിരുന്നാള്‍ ദിവസമായ 29 ന് രാവിലെ 10.30ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയും വൈകീട്ട് ദിവ്യബലി ലദീഞ്ഞ്, നൊവേന, എന്നിവയും നടക്കും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് ശേഷം വര്‍ണ്ണമഴയും ഗാനമേളയുമുണ്ടാകും.



