വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ജനുവരി 10,11 തിയ്യതികളിലാണ് ആഘോഷിക്കുന്നത്. ഞായറാഴ്ച്ച ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ തിരുന്നാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. 10 -ാം തിയ്യതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു വെയ്ക്കും.തുടര്‍ന്ന് കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. 11-ാം തിയ്യതി ഞായറാഴ്ച രാവിലെ 6 മണിക്കും 7.30 നും, ഉച്ചതിരിഞ്ഞ് 5.30 ന് ദിവ്യബലി അര്‍പ്പണം ഉണ്ടായിരിക്കും. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും



