30.9 C
Kunnamkulam
Monday, September 14, 2026
Home CCTV Desk ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കിക്കോഫിന് ഇനി രണ്ട് നാള്‍ മാത്രം

ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കിക്കോഫിന് ഇനി രണ്ട് നാള്‍ മാത്രം

53

 

ഭൂഗോളം ഒരു കാല്‍പ്പന്തായി മാറുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കിക്കോഫിന് ഇനി രണ്ട് നാള്‍ മാത്രം. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ നാടും നഗരവും. അമേരിക്ക. കാനഡ, മെക്‌സിക്കോ എന്നി രാഷ്ട്രങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന 23-ാമത് ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഉദ്ഘാടനം മെക്‌സിക്കോയിലും കലാശ പോര് ന്യൂയോര്‍ക്കിലും നടക്കും. ലോകമെമ്പാടും ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലായാണ് അരങ്ങേറുന്നത്. ഫുട്‌ബോള്‍ പോരിന്റെ ആവേശം, ലോകം മുഴുവന്‍ പടരുമ്പോള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലും ഇഷ്ട ടീമുകള്‍ക്കായി കൊടികളും തോരണങ്ങളും കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡുകളുമായി കളം നിറയുകയാണ് ആരാധകര്‍. ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെയും, ചിര വൈരികളായ ബ്രസിലിന്റെയും ആരാധകര്‍ക്കൊപ്പം പോര്‍ച്ചുഗല്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ ഇഷ്ടക്കാരും ആവേശ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ ഇതിനോടകം തന്നെ തെരുവോരങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ കൊടികളും, കൊടിയുടെ നിറങ്ങളിലുള്ള തോരണങ്ങളും നാട്ടിന്‍ പുറങ്ങളില്‍ വരെ ഇടം പിടിച്ചു കഴിഞ്ഞു.

ADVERTISEMENT
error: Content is protected !!