24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu കൊല്ലഴി മങ്ങാട്ട് അരവിന്ദാക്ഷന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

കൊല്ലഴി മങ്ങാട്ട് അരവിന്ദാക്ഷന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

 

ചാലിശ്ശേരി കവുക്കോട് കുളത്താണി വിഷ്ണുശാസ്ത്ര ക്ഷേത്രം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലഴി മങ്ങാട്ട് അരവിന്ദാക്ഷന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണവും, വിരമിച്ച സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ജ്യോതിപ്രകാശിന് ആദരവും സംഘടിപ്പിച്ചു. കുളത്താണി വിഷ്ണുശാസ്ത്ര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം എ. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് ശങ്കരന്‍നായര്‍ അധ്യക്ഷനായി. വിരമിച്ച സബ് ഇന്‍സ്‌പെക്ടര്‍ എന്‍. ജ്യോതിപ്രകാശിന് ദേവസ്വം കമ്മിറ്റിയുടെയും വാര്‍ഡിന്റെയും ആദരവ് മെമ്പര്‍ എ. വിജയനും , ക്ഷേത്ര ഊരാളന്‍ പാലക്കാട്ടിരി മന ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്ന് പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും മാധ്യമപ്രവര്‍ത്തകനുമായ, പ്രദീപ് ചെറുവാശ്ശേരി , ചന്ദ്രശേഖരന്‍ കൊല്ലഴി മങ്ങാട്ട് , ടി.കെ. ബാലന്‍ , പാലക്കാട്ടിരി മന ജയന്‍ നമ്പൂതിരി , ടി.വി വിനീത് , മുന്‍ മെമ്പര്‍ നിഷാ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആദരവിന് എന്‍. ജ്യോതിപ്രകാശ് മറുപടി പ്രസംഗം നടത്തി. ടി.എം. നാരായണന്‍ സ്വാഗതവും , ബാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!