28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu കൃഷിയും പ്രകൃതിയും കുട്ടികള്‍ക്ക് അടുത്തറിയാനായി ക്ലാസ് നടത്തി

കൃഷിയും പ്രകൃതിയും കുട്ടികള്‍ക്ക് അടുത്തറിയാനായി ക്ലാസ് നടത്തി

18

 

നാഗലശേരി ഗവ.ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ കൃഷിയും പ്രകൃതിയും കുട്ടികള്‍ക്ക് അടുത്തറിയാനായി നടത്തിയ ക്ലാസ് വേറിട്ടതായി. സ്‌കൂളിലെ അധ്യാപകനും കഥാകൃത്തുമായ പ്രദീപ് കുമാര്‍, കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ രാജന്‍ മാസ്റ്റര്‍, മറ്റ് അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. കാര്‍ഷിക വിദഗ്ധന്‍ കെ. എസ് രാജേന്ദ്രന്‍ പെരുമണ്ണൂര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. നെല്‍കൃഷി, പൈതൃക നെല്‍വിത്തിനങ്ങള്‍, നാട്ടുമാവുകള്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ക്ലാസ്സ്. പുതിയ നെല്‍വിത്തിനങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പൈതൃക നെല്‍വിത്തിനങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ലായിരുന്നുവെന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കൃഷിയിടങ്ങളാല്‍ സമൃദ്ധമായ പ്രദേശമായിട്ടും കൃഷിയുമായി നേരിട്ട് ബന്ധമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കുറവാണെന്നതും ചര്‍ച്ചയായി.

ADVERTISEMENT
error: Content is protected !!