27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

32

 

പവര്‍ ഫ്രണ്ട്‌സ് അഞ്ഞൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഡോണേഴ്‌സ് ഹബ്ബ് കേരള ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി, ഐഎംഎ തൃശൂര്‍ രക്തബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.എഫ്.എ. ക്ലബ് പ്രസിഡന്റ് ശ്രീരാഗിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് വടക്കേകാട് പഞ്ചായത്തംഗം മില്‍ന സിന്റോ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എം.ബാലഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.എച്ച്.കെ. സംസ്ഥാന പ്രസിഡന്റ് ടി.എസ്. സജീഷ്, സരസ്വതി കലാകേന്ദ്രം ഡയറക്ടര്‍ മാധവന്‍ പൂങ്ങാട്ട്, ക്ലബ് ജോയിന്റ് സെക്രട്ടറി ഡെല്‍ജോ നീലങ്കാവില്‍, ക്ലബ് വൈസ് പ്രസിഡന്റ് ഫാബിയാന്‍ എന്നിവര്‍ സംസാരിച്ചു. ഡി.എച്ച്.കെ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ നിജു, കുമാരന്‍, ഇര്‍ഷാദ് മുഹമ്മദ് എന്നിവരും ക്ലബ്ബംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!