പുതുക്കിപ്പണിയുന്ന വേലൂര്‍ പഞ്ചായത്തിലെ തോന്നല്ലൂര്‍ 84-ാം നമ്പര്‍ അങ്കണവാടിയുടെ ശിലാസ്ഥാപനം കുന്നംകുളം എം.എല്‍.എ.എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 7 ലക്ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ 8 ലക്ഷവും വനിതാ ശിശു ക്ഷേമവകുപ്പിന്റെ 2 ലക്ഷവും വകയിരുത്തി 17 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേര്‍ലി ദിലീപ് കുമാര്‍, സി.എഫ്. ജോയ്, പഞ്ചായത്ത് മെമ്പര്‍ പി.എ. മുഹമ്മദ് കുട്ടി, വെള്ളാറ്റഞ്ഞൂര്‍സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വേണു വാര്യര്‍ ,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വിദ്യ ഉണ്ണികൃഷ്ണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സഹീറന എന്നിവര്‍ സംസാരിച്ചു.