ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണന്‍, അരുണ്‍ ഹരി, രമ മോഹന്‍, സംഗീത് എന്നിവരാണ് മരിച്ചത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യാത്രക്കാര്‍ക്ക് ഗുരുതര പരിക്കില്ലെന്നായിരുന്നു പ്രാഥമിക വിവരം. പിന്നീട് നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് 4 പേര്‍ അപകടത്തില്‍ മരിച്ചതായി അറിഞ്ഞത്. കൊടുവളവ് നിറഞ്ഞ പ്രദേശത്താണ് അപകടം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു.