പെരുമ്പിലാവ് കൊരട്ടിക്കരയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. എടപ്പാള്‍ ശുകപുരം കാലടിതറ വീട്ടില്‍ അശ്വതി, ആദിത്യന്‍ , കൊരട്ടിക്കര രാമനിലയത്തില്‍ രാമന്‍കുട്ടി, സുധവാര്യര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അശ്വതിയുടെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കര മുഹിയുദ്ദീന്‍ മസ്ജിദിന്
മുന്‍പില്‍ ഞായറാഴ്ച രാത്രി 6 .30ന് ആണ് അപകടം നടന്നത്.