ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി തമിഴ്‌നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണന്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കിട്ടി. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കഴിഞ്ഞുള്ള കൊച്ചിന്‍ പാലത്തില്‍ വെച്ച് വൈകിട്ട് 3.05 ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. നാലുപേരും കരാര്‍ തൊഴിലാളികളാണ്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ ട്രെയിന്‍ തട്ടിയത്. മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചത്. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇത് കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.
ADVERTISEMENT