മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്ത് ശുചീകരണം നടത്തി. ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. ജനപ്രതിനിധികള്‍, എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ADVERTISEMENT