കുന്നംകുളം മെയിന്‍ റോഡ് പള്ളിപ്പെരുന്നാളിനിടെ കൗണ്‍സിലറെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. കുന്നംകുളം നഗരസഭ 22-ാം വാര്‍ഡ് കുറുക്കന്‍പാറയിലെ സിപിഎം കൗണ്‍സിലര്‍ എ.എസ് സനലിനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. പോലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി ആര്‍ സന്തോഷിന് പരാതി നല്‍കുമെന്ന് കൗണ്‍സിലര്‍ പറഞ്ഞു.
ADVERTISEMENT