വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എയ്യാല്‍ സ്വദേശി കാരേങ്ങല്‍ അബൂബക്കര്‍ (70) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അബൂബക്കര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായാഴ്ച പുലര്‍ച്ചെ 4.30 യോടെ മരിക്കുകയായിരുന്നു. സുലൈഖ ഭാര്യയും മുജീബ്, ഷെബീര്‍, ഷെഫീക്ക് എന്നിവര്‍ മക്കളുമാണ്.
ADVERTISEMENT