പെരുമ്പിലാവ് സെന്ററില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം.ആര്‍ക്കും പരുക്കില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 5:00 മണിയോടെയാണ് അപകടം നടന്നത്.
കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് കാറും രണ്ട് ലോറികളും ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാലു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.പുലര്‍ച്ചെ കനത്ത മഴ ഉണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. സംഭവം അറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.



