വടക്കേക്കാട് കച്ചേരിപ്പടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ തൃശൂര്‍ പുറനാട്ടുകാര സ്വദേശി പുതുക്കാട്ട് മനക്കല്‍ വീട്ടില്‍ സുമദാസ് (44), കോട്ടപ്പടി ഇരിങ്ങപുറം സ്വദേശി കറുത്തവക വീട്ടില്‍ ഷിജു (44), ഞമനേങ്ങാട് നായരങ്ങാടി സ്വദേശി വലിയവീട്ടില്‍ അന്‍സാരി (21), കല്ലൂര്‍ വട്ടംപാടം സ്വദേശി മൂത്തേടത്ത് വീട്ടില്‍ സായുജ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരകുളങ്ങര അമ്പലത്തിന് സമീപം ബുധനാഴ്ച്ച കാലത്താണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചത്. പരിക്കേറ്റവരെ വൈലത്തൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT