തൃശ്ശൂര്‍ ജില്ലക്ക് പിറന്നാള്‍ ആശംസകളുമായി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു

71

തൃശ്ശൂര്‍ ജില്ലക്ക് പിറന്നാള്‍ ആശംസകളുമായി വെസ്റ്റ് മങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ജില്ല രൂപീകരിക്കപ്പെട്ടതിന്റെ 75 ആം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തൃശ്ശൂര്‍ 75 ത്ത് എന്ന രൂപത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ അണിനിരന്നത്. സ്‌കൂളിലെ നല്ല പാഠം ക്ലബ് കോര്‍ഡിനേറ്റര്‍മാരായ സാം സി സകരിയ, ടെറിന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നല്ല പാഠം റേഡിയോ ക്ലബ്ബായ സ്റ്റുഡന്‍സ് എഫ് എം, തൃശ്ശൂരിനെ കുറിച്ചുള്ള വിവരണങ്ങളും പാട്ടും അവതരിപ്പിച്ചു.