സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ രാജേശ്വരിയെ അനുമോദിച്ചു

155

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ചാലിശ്ശേരി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഓഫീസര്‍ രാജേശ്വരിയെ അനുമോദിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് മെമ്പര്‍മാരായ പി വി രജീഷ്, വി.എസ് ശിവാസ് എന്നിവര്‍ വില്ലേജ് ഓഫീസിലെത്തി ഉപഹാരം നല്‍കി രാജേശ്വരിയെ അനുമോദിച്ചു. ബി എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കുകാരിയാണ് രാജേശ്വരി.